ന്യൂദല്‍ഹി: ഭാരതത്തിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് ട്രാവല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ. കൊവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിദേശികള്‍ വിനോദസഞ്ചാരത്തിനായി ഈ വര്‍ഷം ഭാരതത്തിലെത്തും. ഭാരതം വിദേശീയരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി മാറുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യയിലുണ്ടായ സംഘര്‍ഷവും കൊവിഡും ഇതിന് കാരണമായി.
2023ല്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 305.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം 92.3 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം ഭാരതം സന്ദര്‍ശിച്ചത്. 2019ല്‍ ഇത് ഒരു കോടിയിലേറെയായിരുന്നു. എന്നാലിത്തവണ ഇത് മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ 2807 കോടി ഡോളറാണ് വിദേശ വിനോദ സഞ്ചാരത്തിലൂടെ വരുമാനമായി കിട്ടിയത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിനോദസഞ്ചാരം വലിയ രീതിയില്‍ വളര്‍ച്ച കൈവരിച്ചു. ഇത്തരത്തില്‍ തന്നെ മുന്നോട്ടു പോയാല്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ നേട്ടമുണ്ടാകുമെന്ന് ട്രാവല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ എംഡി ദീപക് ദേവ പറഞ്ഞു. വ്യോമയാന മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും വിനോദസഞ്ചാരത്തെ ബാധിക്കും. അടുത്തകാലത്തായി എയര്‍ഇന്ത്യ കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് പദ്ധതിയിടുന്നു. ഇതിനായി ആയിരത്തിലധികം പുതിയ വിമാനങ്ങള്‍ക്കാണ് എയര്‍ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.
കൂടാതെ ഭാരതത്തിലെ വിമാനത്താവളങ്ങളുടെ എണ്ണവും വര്‍ധിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിച്ച് 149 ആയി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: