തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളുമായി വാക്കേറ്റമുണ്ടായതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്ന് സിഎംഡി.താത്കാലിക ജീവനക്കാരനായ യദുവിനെ തത്കാലം മാറ്റി നിര്‍ത്തിയാല്‍ മതിയെന്നാണ് സിഎംഡി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് റിപ്പോര്‍ട്ട് നല്‍കിയത്.
മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് യദു പറഞ്ഞു. മേയര്‍ കളളം പറയുകയാണ്.
താന്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന് കെ എസ് ആര് ടി സി ഡ്രൈവര്‍ യദുവുമായി വാക്കേറ്റം നടത്തിയത്. എന്നാല്‍ ഇത് വിവാദമായതോടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയതിനാണ് തര്‍ക്കമുണ്ടായതെന്ന നിലപാടിലാണ്.
നടുറോഡില്‍ ബസിനെ കാര്‍ കുറുകെയിട്ട് തടഞ്ഞില്ലെന്നും മേയര്‍ പറഞ്ഞെങ്കിലും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞിരിക്കുന്നതാണ് കാണാനായത്.ഡ്രൈവറുടെ പണി കളയിക്കുമെന്നും ഭീഷണി മുഴക്കിയെന്നും ആരോപണമുണ്ട്.
ഡ്രൈവര്‍ക്കെതിരെ മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ബസ് തടഞ്ഞതിന് യദു നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: