ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ആധ്യാത്മിക ഹാളില്‍ സപ്താഹം നടത്താനുള്ള തുക പുതുക്കി നിശ്ചയിച്ചു. തലേ ദിവസം മാഹാത്മ്യ പാരായണം നടത്തുന്നതുള്‍പ്പെടെ 50,000 രൂപയാണ് പുതിയ നിരക്ക്.
ജൂലായ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ആധ്യാത്മിക ഹാള്‍ ഇപ്പോള്‍ എസി ഹാളാണ്. ഇതാണ് വാടക കൂട്ടാന്‍ കാരണമായതെന്ന് ദേവസ്വം പറയുന്നു.
സാധാരണ ഹാളിന് ഒരു ദിവസത്തെ വാടക 10,000 രൂപയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഈ വാടകത്തുക.
എന്താണ് സപ്താഹം?
സപ്തം എന്നാല്‍ ഏഴ് എന്നാണര്‍ത്ഥം. അഹസ്സ് എന്നാല്‍ പകല്‍. അപ്പോള്‍ സപ്താഹ പാരായണം എന്നാല്‍ ഏഴ് പകല്‍ നടത്തുന്ന വായനയാണ്. വെളുത്ത പക്ഷത്തിലെ ഒമ്പതാം ദിവസമാണ് പാരായണം ആരംഭിയ്ക്കേണ്ടത്. അതായത് നവമി ദിവസത്തിലാണ് സപ്താഹ പാരായണം ആരംഭിയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: