തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് 2 മുതല്‍ മാറ്റം. റോഡ് ടെസ്റ്റിന് ശേഷമാകും ‘എച്ച്’ ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടാകും. വിശദ സര്‍ക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ വെളിപ്പെടുത്തി.
പ്രതിദിനം നല്‍കുന്ന ലൈസന്‍സുകള്‍ 60 എണ്ണം ആകും. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി ആകെ അറുപത് പേര്‍ക്കാണ് ലൈസന്‍സ് നല്‍കുക.
മേയ് മാസം 2ാം തീയതി മുതല്‍ 30 പേര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആദ്യം പുറപ്പെടുവിച്ച നിര്‍ദേശം. ഇതിലാണ് ഇളവ് വരുത്തിയത്. പുതിയ ട്രാക്കുകള്‍ തയാറാകാത്തതിനാല്‍ എച്ച് ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: