Categories: Entertainment

അമേരിക്കയിൽ പോയി അബോര്‍ഷന്‍ ചെയ്തു; അനൂപ് മേനോനെ വിവാഹം ചെയ്തു, ഗോസിപ്പുകളോട് പ്രതികരിച്ച് ഭാവന

Published by

അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ താരം ഒരു റീ എൻട്രി നടത്തി,മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷം പങ്കുവെയ്‌ക്കുന്നതിനിടെ തന്നെ കുറിച്ച് കേട്ടിട്ടുള്ള ഗോസിപ്പുകളെ കുറിച്ച് പറയുകയാണ് ഭാവന.

നടന്‍ അനൂപ് മേനോനെ വിവാഹം ചെയ്തു എന്നത് മുതല്‍ പല സ്ഥലങ്ങളിലും പോയി അബോര്‍ന്‍ ചെയ്തു എന്നിങ്ങനെ വരെയുള്ള ഗോസിപ്പുകള്‍ തന്നെ കുറിച്ച് വന്നിട്ടുണ്ട് എന്നാണ് ഭാവന പറയുന്നത്. ജാംഗോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ ‘”ഞാന്‍ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ വന്നു. കരിയര്‍ തുടങ്ങി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുമ്പോള്‍ എന്തായിതെന്ന് തോന്നും. ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ. ഞാന്‍ അബോര്‍ഷന്‍ ചെയ്ത് മരിച്ച്. ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ചെയ്ത് അബോര്‍ഷന്‍ ചെയ്ത് എനിക്ക് വയ്യ. എനിക്ക് മടുത്തു ഇത് കേട്ട് ആരെങ്കിലും ചോദിച്ചാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കുക.

”ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. കാരണം ഒരു പരിധി കഴിയുമ്പോ, ഇത് എന്തായിത് ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു. പിന്നെ ഒരു സമയത്ത് ഞാനും അനൂപേട്ടനും കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞെട്ടാറില്ല. ഇപ്പോ എന്ത് കേട്ടാലും ആണോ ഒകെ എന്ന് പറയും. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്‌സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി” എന്നാണ് ഭാവന പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by