ചെന്നൈ: കോളിവുഡിലെ പ്രമുഖ നടന്‍മാരില്‍ ഒരാളും മക്കള്‍ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം) സ്ഥാപകനുമായ കമല്‍ഹാസന്റെ ആസ്തി ഏകദേശം 450 കോടി രൂപയാണെന്ന് ഡെയിലി നൂസ് ആന്‍ഡ് അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, രാഷ്‌ട്രീയ നേതാവ് എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണിത് .
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ഒരാളാണ് കമലാഹാസന്‍. ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയും സൂപ്പര്‍സ്റ്റാര്‍ നയിക്കുന്നു. അദ്ദേഹത്തിന് ചെന്നൈയില്‍ ഒരു മാളികയും 131 കോടി രൂപയുടെ ആസ്തിയും ഉണ്ട്. യുകെയിലുമുണ്ട് പ്രോപ്പര്‍ട്ടി. ലണ്ടനിലെ വീടിന് 2.5 ബില്യണ്‍ മൂല്യമുണ്ട്. ബിഎംഡബ്ല്യു 730എല്‍ഡി, ലെക്‌സസ് എല്‍എക്‌സ് 570 എന്നിവയുള്‍പ്പെടെയുള്ള കാറുകളും സൂപ്പര്‍താരത്തിനു സ്വന്തമായുണ്ട്.
മക്കള്‍ നീതി മയ്യം (എംഎന്‍എം) എന്ന പാര്‍ട്ടി സ്ഥാപിച്ചെങ്കിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് കമല്‍ഹാസന്റെ വിട്ടുനില്‍ക്കുകയായിരുന്നു. പകരം തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിനുവേണ്ടി പ്രചാരണം നടത്തി.
ഡിഎംകെയുമായുള്ള കരാറിന്റെ ഭാഗമായി, മല്‍സരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതിന് മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് 2025-ല്‍ രാജ്യസഭാ സീറ്റ് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 2.62% വോട്ട് നേടിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് എംഎന്‍എം പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുകയും പ്രവര്‍ത്തകരുടെ അപ്രീതിക്ക് ഇടയാക്കുകയും ചെയ്തിരുന്നു. 2021ല്‍ കോയമ്പത്തൂര്‍ സൗത്ത് സീറ്റില്‍ ബിജെപിയുടെ വനതി ശ്രീനിവാസനോടാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: