ഷിംല: അമിത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽപ്രദേശിലെ 60 റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് ദേശീയ പാതകളും 60 റോഡുകളിലെയും ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചമ്പ, കാൻഗ്ര, കുളു, ലാഹൗൾ സ്പിതി എന്നിവിടങ്ങളിലുള്ള റോഡുകളാണ് അടച്ചിരിക്കുന്നത്.
കൂടാതെ ഹിമാചൽപ്രദേശിലെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്‌ക്കും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.
വരുന്ന 48 മണിക്കൂറിൽ ബിലാസ്പൂർ, ചമ്പ, ഹമിർപൂർ, കാൻഗ്ര, കുളു, മാണ്ഡി, ഷിംല, സിർമൗർ, സോളൻ, ഉന എന്നിവിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യതയെന്ന് ഐഎംഡി ഷിംല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: