Categories: KeralaKozhikode

ഭക്ഷണം പാകം ചെയ്യവെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; വനിതയുള്‍പ്പെടെ 2 തൊഴിലാളികള്‍ക്ക് പരിക്ക്

ഉടനെ ഇരുവരെയും സമീപമുളള കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Published by

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടം.

വലിയമങ്ങാട് സ്വദേശിനി ദേവി(42), ഇതര സംസ്ഥാന തൊഴിലാളി സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.ദേവിക്കേറ്റ പൊളളല്‍ ഗൗരവ സ്വഭാവത്തിലുളളതാണ്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. ഭക്ഷണം പാകം ചെയ്യവെ പ്രഷര്‍ കുക്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപമുളള കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by