ആലപ്പുഴ : അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം തല്ക്കാലം പൊളിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹൈക്കോടതി പൊലീസിനോടും റിസീവറോടും റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മേയ് 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും. സ്വകാര്യ ട്രസ്റ്റിന്റെ തട്ടിപ്പിന്റെ പേരില്‍ ശ്രീനാരായണ ഗുരുമന്ദിരം പൊളിച്ച് നീക്കാന്‍ ശ്രമമെന്നായിരുന്നു ആരോപണം.
ദേശീയപാതയില്‍ അമ്പലപ്പുഴ കാക്കാഴത്തുള്ള ഗുരുദേവമന്ദിരം ഞായറാഴ്ച പൊളിച്ചു നീക്കാനായിരുന്നു നീക്കം. എഴുപത് വര്‍ഷം പഴക്കമുള്ളതാണ് ഗുരുമന്ദിരം. കോടതി ഉത്തരവുമായി ഗുരു മന്ദിരം പൊളിച്ചുനീക്കാന്‍ റസീവറും പൊലീസും എത്തിയെങ്കിലും നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ സംഘം പിന്‍വാങ്ങി.
നിക്ഷേപകരുടെ പണം തിരികെ നല്‍കാനാണ് ദേശീയപാതയ്ക്കരികിലെ കോടികള്‍ വിലവരുന്ന സ്ഥലം ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വില്‍ക്കുന്നതെങ്കിലും നിക്ഷേപകരുടെ കൃത്യമായ വിവരങ്ങള്‍ പോലും റിസീവറുടെ പക്കല്‍ ഇല്ലെന്നാണ് ആരോപണം. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: