ഗാസയെക്കുറിച്ചുള്ള
നാല്‍പ്പത്തിനാലാമത്തെ
കവിത
എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്
പീഡനക്കൊലയുടെ വാര്ത്തപരക്കുന്നത്.
വിഷയംമാറ്റിപ്പിടിക്കണോ എന്ന ചിന്തയെ
ഉപ്പിലിട്ടുവച്ച്
അയാള്‍ അവസാനവരികളുടെ
മിനുക്കുപണിയില്‍ മുഴുകി….
അടുത്തുള്ള സത്യത്തേക്കാള്‍ കവിക്കു
സുരക്ഷിതം..
അകലേയുള്ള അര്ദ്ധനഗ്നസത്യമത്രേ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: