തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്.
ശശി തരൂര്‍ മൂന്നാം സ്ഥാനത്താകുമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണറിപ്പോര്‍ട്ട് പറയുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ശശി തരൂരിനെയാണ് ബാധിച്ചിരിക്കുന്നത്.
ഇത്തവണ 9.50 ലക്ഷം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ആകെ 10.10 ലക്ഷം വോട്ടു പോള്‍ .ചെയ്തിരുന്നു. വോട്ടിഗ് ശതമാനം 73.66. ഇത്തവണ
വോട്ടിഗ് ശതമാനം 66.46. കുറവ് 7.23 ശതമാനം.
ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞപ്രാവശ്യം ശശി തരൂര്‍ ജയിച്ചത്. തരൂര്‍ 4.16 ലക്ഷം വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ കുമ്മനം രാജശേഖരന് 3.16 ലക്ഷം വോട്ടും ലഭിച്ചു. ഇടതിന്റെ സി ദിവാകരന്‍ 2.59 ലക്ഷം വോട്ടും പിടിച്ചു.
ഇത്തവണ ആകെയുളള 63,472 പിതിയ വോട്ടര്‍മാരില്‍ 80 ശതമാനത്തിലധികം പേരും വോട്ടു രേഖപ്പെടുത്തി. ബിജെപിക്ക് സ്ഥാധീനമുള്ള കഴക്കൂട്ടം (13143), നേമം (12815), തിരുവനന്തപുരം (10205) മണ്ഡലങ്ങളിലാണ് കൂടുതല്‍ പുതിയ വോട്ടര്‍മാര്‍. പാറശ്ശാല (4722), നെയ്യാറ്റിന്‍കര ( 5795), കോവളം ( 8636) വട്ടീയൂര്‍ക്കാവ് (8156) എന്നിങ്ങനെയാണ് പുതിയ വോട്ടര്‍മാര്‍. പുതിയ വോട്ടര്‍മാരില്‍ 60 ശതമാനവും രാജീവ് ചന്ദ്രശേഖറിന് ലഭിക്കും. 30 ശതമാനം ഇടതുസ്ഥാനാര്‍ത്ഥിക്കും. 10 ശതമാനം കോണ്‍ഗ്രസിനും കിട്ടും.
ഇത്തവണ പോള്‍ ചെയ്ത 9.5 ലക്ഷം വോട്ടില്‍ അരലക്ഷം പുതിയ വോട്ടര്‍മാരുടേതാണ്. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ വര്‍ഷം വോട്ടു ചെയ്തവരില്‍ 9 ലക്ഷം പേരുമാത്രമാണ് ഇത്തവണ വോട്ടിട്ടത്.
ഇത്തവണ കഴിഞ്ഞതവണ വോട്ടു ചെയ്തിട്ട് ഇത്തവണ ചെയ്യാതിരുന്ന 1.1 ലക്ഷം വോട്ടില്‍ 80 ശതമാനവും (88,000) ശശി തരുരിന് ലഭിക്കേണ്ട വോട്ടുകളായിരുന്നു. ബിജെപിയുടേയും(11,000) സിപിഐയുടേയും(11,000) 10 ശതമാനം വീതം വോട്ടും പലകാരണങ്ങളാല്‍ ചെയ്തിട്ടില്ല.
അങ്ങനെയാകുമ്പോള്‍ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും കവിഞ്ഞവര്‍ഷത്തെ വോട്ട് കുറഞ്ഞ് യഥാക്രമം കോണ്‍ഗ്രസ് 3.28 ലക്ഷം (4.16 ലക്ഷം- 88,000). ബിജെപി 3.05 ലക്ഷം (3.16 ലക്ഷം – 11,000) സിപിഐ 2.48 ലക്ഷം (2.59 ലക്ഷം-11,000) എന്നാകും.
തരൂരിന് കഴിഞ്ഞ വര്‍ഷം വോട്ടു ചെയ്തവരില്‍ 10 മുതല്‍ 15 ശതമാനം വരെ ആളുകള്‍ (40,000- 60,000) ഇത്തവണ രാജീവ് ചന്ദ്രശേഖറിനാണ് വോട്ടു ചെയ്തിരിക്കുന്നത്. 5 മുതല്‍ 10 വരെ ശതമാനം പേര്‍ (20,000-40,000) പന്ന്യന്‍ രവീന്ദ്രനും മാറ്റി വോട്ടു ചെയ്തു.അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ് വോട്ട് 2.78 ലക്ഷ (3.28 ലക്ഷം- 60,000)ത്തിനും 2.98 ലക്ഷ(3.28 ലക്ഷം- 40,000)ത്തിനും ഇടയ്‌ക്കാകും.
ബിജെപി വോട്ട് 3.45 ലക്ഷ( 3.05 ലക്ഷം + 40000) ത്തിനും 3.65 ലക്ഷ(3.05 ലക്ഷം+ 60,000)ത്തിനും ഇടയിലാകും.സിപിഐ വോട്ട് 2.79 ലക്ഷ(2.59 ലക്ഷം + 20,000) ത്തിനും 2.99 ലക്ഷ(2.59 ലക്ഷം+ 40,000)ത്തിനും ഇടയിലാകും.
പുതിയ വോട്ടില്‍ ബിജെപി ക്ക് 25,000, സിപിഐ 15,000, കോണ്‍ഗ്രസ് 10, 000 എന്നിങ്ങനെയായിരിക്കും കിട്ടുക.
അതുകൂടി കൂട്ടുമ്പോള്‍ ബിജെപിയുടെ വോട്ട് 3.70 ലക്ഷത്തിനും 3.90 ലക്ഷത്തിനും ഇടയിലാകും. കോണ്‍്ഗസിന് കിട്ടുക 2.98 ലക്ഷത്തിനും 3.08 ലക്ഷത്തിനും ഇടയില്‍ വോട്ടുകളാകും. സിപിഐയ്‌ക്ക് 2.94 ലക്ഷത്തിനും 3.14 ലക്ഷത്തിനും ഇടയില്‍ വോട്ടും കിട്ടും.
രാജീവ് ചന്ദ്രശേഖറിന് ഏറ്റവും കുറഞ്ഞത് 3.70 ലക്ഷം വോട്ടു കിട്ടും. പന്ന്യന്‍ രവീന്ദ്രന് കിട്ടുന്ന 3.14 ലക്ഷമാണ് എതിരാളികള്‍ക്ക് കിട്ടുന്ന ഏറ്റവും കൂടിയ വോട്ട്. കുറഞ്ഞത് 56,000 വോട്ടിന് രാജീവ് ചന്ദ്രശേഖര്‍ ജയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: