കല്‍പറ്റ: വയനാട് ജില്ലയില്‍ പുല്‍പ്പള്ളി സീതാമൗണ്ടില്‍ കടുവ ഇറങ്ങിയെന്ന് നാട്ടുകാര്‍.കളപ്പുരയ്‌ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാവുകളെയാണ് കടുവ പിടിച്ചത്.
ഒന്നരമാസം പ്രായമുള്ള പശുക്കിടാവുകളാണ് കൊല്ലപ്പെട്ടത്. പശുക്കളെ മേയാന്‍ വിട്ടപ്പോഴാണ് കടുവ ആക്രമിച്ചത്.
ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. സമീപമുളള കര്‍ണാടക കാടുകളില്‍ നിന്നാകാം കടുവ എത്തിയതെന്ന് എന്നാണ് കരുതുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വര്‍ഷം അഞ്ചു കടുവകള്‍ വയനാട്ടില്‍ വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: