ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ഉറപ്പുവരുത്തി റെയിൽവേ. സെൻട്രൽ-വെസ്റ്റേൺ റെയിൽവേയും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. റിസർവ് ചെയ്യാത്ത കമ്പാർട്ടുമെന്റുകളിലെ യാത്രക്കാരെ ലക്ഷ്യം വച്ചാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.
ശുചിത്വമുള്ള ലഘുഭക്ഷണമാണ് ചെറിയ നിരക്കിൽ ലഭ്യമാക്കുന്നത്. രണ്ട് തരത്തിലുള്ള ഭക്ഷണമാണ് സംരംഭത്തിലൂടെ യാത്രക്കാർക്ക് മുന്നിലെത്തിക്കുന്നത്. യാത്രികർക്ക് അവരുടെ താത്പര്യാനുസൃതം ഏത് വേണമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. പോക്കറ്റ് ഫ്രണ്ട്ലി എക്കണോമി മീൽസ്, ലഘുഭക്ഷണം എന്നിങ്ങനെ രണ്ട് വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
20 രൂപ നിരക്കിൽ എക്കണോമി മീൽസ് ലഭ്യമാകും. 50 രൂപ നിരക്കിലാണ് ലഘുഭക്ഷണം നൽകുന്നത്. സെൻട്രൽ റെയിൽവേയ്ക്ക് പുറമെ കർജാത്തിലും ഇഗത്പുരിയിലും ഇതിന്റെ കൗണ്ടറുകൾ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: