കോഴിക്കോട്: ഇടതു മുന്നണി കണ്‍വീനര്‍ എം.വി. ജയരാജന് ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തെച്ചൊല്ലി സിപിഎമ്മിനെതിരെ സിപിഐ.
കമ്പോള മേധാവിത്വം രാഷ്ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര് പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അത്തരക്കാരുടെ കരു നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇടതുപക്ഷവും വലതുപക്ഷവും ഒന്നു പോലെയാണെന്ന പ്രചാരവേല ശക്തിപ്പെടുമ്പോള്‍ അവയ്ക്കെതിരെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കാന്‍ കടപ്പെട്ടവരാണ് ഇടതുപക്ഷ നേതാക്കള്‍. കമ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി അണികളെ പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയാറാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം ഇ.പി. ജയരാജന് പ്രകാശ് ജാവ്ദേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഞാനും കണ്ടു, പിന്നീടാണ് അതാണ് ജാവ്ദേക്കറെന്ന് മനസ്സിലായതെന്നും ഗോവിന്ദന് പറഞ്ഞു. ഇപിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലല്ല. തളിപ്പറമ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ലാവ്ലിന് കേസിലുടെ വ്യക്തമായതല്ലേ ഗോവിന്ദന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: