വാഷിങ്ടണ്‍: അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പാലസ്തീനനുകൂലമായി പ്രതിഷേധം സംഘടിപ്പിച്ച ഭാരത വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഹസ്സന്‍ സെയ്ദി എന്ന വിദ്യാര്‍ത്ഥിക്കൊപ്പമാണ് ഭാരത വംശജയായ അചിന്ത്യ ശിവലിംഗം അറസ്റ്റിലായത്. കോളജ് കാമ്പസ് വളപ്പിനുള്ളില്‍ അനധികൃതമായി പ്രതിഷേധം സംഘടിപ്പിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ജനിച്ച് ഒഹായോയിലെ കൊളംബസിലാണ് അചിന്ത്യ ശിവലിംഗം വളര്‍ന്നത്. ഇവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പ്രിന്‍സ്റ്റണ്‍ അലുമ്നി വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തനം നിര്‍ത്തി പ്രദേശം വിട്ടുപോകണമെന്ന് പൊതുസുരക്ഷാ വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് രണ്ട് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതെന്നാണ് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞത്.
പ്രിന്‍സ്റ്റണ്‍ സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന്‍ (എസ്ജെപി), പ്രിന്‍സ്റ്റണ്‍ പലസ്തീന്‍ ലിബറേഷന്‍ കൊയലിഷന്‍, പ്രിന്‍സ്റ്റണ്‍ ഇസ്രായേലി അപാര്‍ത്തീഡ് ഡൈവെസ്റ്റ് (പിഐഎഡി) എന്നിവയുള്‍പ്പെടെ യുള്ള കാമ്പസ് ഗ്രൂപ്പുകള്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പ്രകടനങ്ങളുടെ ഭാഗമായിരുന്നു വ്യാഴാഴ്ചത്തെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: