മുംബൈ : ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കേസിലെ പ്രതികള്‍ക്ക് തോക്ക് കൈമാറിയ സുഭാഷ് ചന്ദര്‍(37), അനുജ് തപന്‍(32) എന്നിവരാണ് പിടിയിലായത്. മുംബൈ ക്രൈംബ്രാഞ്ച് ഇവരെ പിന്തുടര്ന്ന് പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ മുംബൈയിലേക്ക് കൊണ്ടുവരും.
സല്‍മാന്റെ വീട്ടിലേക്ക് വെടിയുതിര്‍ക്കുന്നതിനായി രണ്ട് തോക്കുകളും നാല്‍പ്പതോളം തിരകളുമാണ് ഇരുവരും മുഖ്യ പ്രതികളായ സാഗര്‍ പാലിനും വിക്കി ഗുപ്തയ്ക്കും കൈമാറിയത്. സംഭവശേഷം ഇരുവരും ഗുജറാത്തിലെ താപി നദിയില്‍ ഉപേക്ഷിച്ച തോക്കുകളും തിരകളും നാവിക സേനയുടെ സാഹയത്തില്‍ അന്വേഷണ സംഘം കണ്ടെത്തി. മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് ട്രെയിനില്‍ കടക്കുന്നതിനിടെ റെയില്‍വേ പാലത്തില്‍ നിന്ന് തോക്ക് നദിയിലേക്ക് എറിയുകയായിരുന്നു.
അതിനിടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സാഗറിനേയും വിക്കിയേയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. ഇരുവരേയും വിശദമായി ഇനിയും ചോദ്യം ചെയ്യാനുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്ന് ഈ മാസം 30വരെ കസ്റ്റഡി വീണ്ടും നീട്ടി.
കഴിഞ്ഞ 14നാണ് സല്‍മാന്റെ ബാന്ധ്രയിലെ വീടിനു നേരെ പ്രതികള്‍ വെടിയുതിര്‍ത്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ്, ഇയാളുടെ സഹോദരന് അന്മോല് ബിഷ്ണോയ് എന്നിവരും കേസില്‍ പ്രതികളാണ്. ഇവര്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് പോലീസിന്റെ നിഗമനം. ജയിലില്‍ കഴിഞ്ഞിരുന്ന അന്മോല് രണ്ട് വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി. ഇയാള്‍ കാനഡയ്ക്ക് കടന്നതായാണ് വിവരം. സല്‍മാന്റെ വീടിന് നേരെ വെടിയുതിര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്മോല് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റും പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: