കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് നാട്ടുകല്‍ പൊലീസ്. എറണാകുളം സ്വദേശി അഡ്വ. എം ബൈജു നോയല്‍ മണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തില്‍ കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ജാമ്യമില്ലാ വകുപ്പാണ് രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍. പാലക്കാട്ട് എടത്തനാട്ടുകാരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദ ഡിഎന്‍എ പരാമര്‍ശം അന്‍വര്‍ നടത്തിയത്.
രാഹുല്‍ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് പി വി അന്‍വന്‍ പറഞ്ഞത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ പറഞ്ഞു. പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമുയരുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: