കോയമ്പത്തൂര്‍: വരയാടുകളുടെ കൃത്യമായ എണ്ണം കണ്ടെത്താന്‍ കേരളവുമായി സഹകരിച്ച് തമിഴ്നാട് മൂന്നുദിവസത്തെ സര്‍വേ നടത്തുന്നു. ഈ മാസം 29, 30, മേയ് ഒന്ന് ദിവസങ്ങളിലാണ് സര്‍വേ. രണ്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് വിപുലവും ശാസ്ത്രീയവുമായി ഇത്തരം സര്‍വേ നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍വേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തമിഴ്നാട് വനം- പരിസ്ഥിതി അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. ഇരവികുളം, സൈലന്റ് വാലി ദേശീയ പാര്‍ക്കുകള്‍, നീലഗിരി, പശ്ചിമഘട്ടത്തില്‍ വരയാടുകളുടെ സാന്നിധ്യമുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടത്തുക. 700 പേര് പങ്കെടുക്കും.
ഇരുസംസ്ഥാനങ്ങളിലുമായിക്കിടക്കുന്ന പശ്ചിമഘട്ട വനമേഖലയിലാണ് വരയാടുകള്‍ കൂടുതലായി കാണുന്നത്. ഇവയെ സംരക്ഷിക്കാനുള്ള പദ്ധതി ഇത്തവണ ബജറ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനാവശ്യമായ ഫണ്ടും അനുവദിച്ചു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംയുക്ത സര്‍വേ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: