പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലെ പുരുഷ, വനിതാ സിംഗിള്‍സ് കിരീട ജേതാവിന് ലഭിക്കുന്നത് 24 ലക്ഷം യൂറോ ആയിരിക്കും. ഏകദേശം 21.44 കോടി ഇന്ത്യന്‍ രൂപ വരും ഇത്. ഇക്കുറി സമ്മാനത്തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൊത്തം സമ്മാനത്തുകയില്‍ 7.82 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. 53.478 ദശലക്ഷം യൂറോ ആണ് ആകെ സമ്മാനത്തുക. മിക്സഡ് ഡബിള്‍സ് ഒന്നാം റൗണ്ടിലെത്തുന്നവര്ക്കാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക. ആദ്യ റൗണ്ടില്‍ പുറത്താകുന്ന മിക്സഡ് ഡബിള്‍സ് താരങ്ങള്‍ക്ക് 5000 യൂറോ ആയിരിക്കും ലഭിക്കുക.
മികച്ച രണ്ടാമത്തെ വലിയ സമ്മാനത്തുക പുരുഷ, വനിതാ സിംഗിള്‍സിലെ റണ്ണറപ്പുകള്ക്കായിരിക്കും. ഫൈനലില്‍ തോല്‍ക്കുന്ന സിംഗിള്‍സ് താരങ്ങള്‍ക്ക് 12 ലക്ഷം രൂപയായിരിക്കും ലഭിക്കുക.
അടുത്ത മാസം 20ന് ആരംഭിക്കുന്ന സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ ജൂണ്‍ ഒമ്പതിന് പുരുഷ സിംഗിള്‍സ് ഫൈനലോടെ അവസാനിക്കും. റോളന്‍ഡ് ഗാരോസ് എന്നറിയപ്പെടുന്ന ഇത് മണ്‍തിട്ടയില്‍ നടക്കുന്ന ഏക ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: