മസ്കറ്റ് : ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്.
നിസ്വ ആശുപത്രിയിലെ നഴ്സുമാരാണ് ഇവര്‍. റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഈജിപ്ഷ്യന്‍ സ്വദേശിനി നഴ്സും മരിച്ചു.
അപകടത്തില്‍ രണ്ട് മലയാളി നഴ്സ്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷേര്‍ളി ജാസ്മിന്, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ വപ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അഞ്ചംഗ സംഘത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: