കാസര്‍കോഡ് : കാസര്‍കോഡ് ലോക് സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ നൃത്തച്ചുവടുകളോടെയുള്ള കൊട്ടിക്കലാശം പ്രവര്‍ത്തകരുടെ ഇത്രയും ദിവസത്തെ കഠിനാധ്വാനത്തെ അലിയിച്ചുകളയുന്ന ഒന്നായി. പാലാപ്പള്ളി തിരുപ്പള്ളി എന്ന പൃഥ്വിരാജിന്റെ സിനിമയിലെ ഗാനത്തിന്റെ പാരഡി ഗാനത്തോടെയായിരുന്നു കൊട്ടിക്കലാശം.
ക്രെയിനിന് മുകളില്‍ കെട്ടിയ ചെറിയ സ്റ്റോജില്‍ എം.എല്‍. അശ്വിനി ഒറ്റയ്ക്ക്. പ്രവര്‍ത്തകര്‍ മുഴുവന്‍ താഴെയും. പിന്നീലെ പാലാപ്പള്ളി തിരുപ്പള്ളിയുടെ പാരഡി ഗാനം…കാസര്‍കോടിന് ഓമനപുത്രി എം.എല്‍. അശ്വിനി വന്നല്ലോ…ഈ ഗാനത്തിനൊപ്പം അശ്വിനിയുടെ ചുവടുവെച്ചു. ഒപ്പം പ്രവര്‍ത്തകരും.
മോദിയുടെ സ്ത്രീ സുരക്ഷയും വികസനവുമാണ് അശ്വിനി പ്രചാരണായുധമാക്കുന്നത്. ഇവിടുത്തെ കന്നട, തുളു വിഭാഗക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യത അശ്വിനിയ്ക്കുണ്ട്. അവര്‍ക്ക് കന്നടയും തുളുവും ഉള്‍പ്പെടെ ഏകദേശം ആറ് ഭാഷകര്‍ സുഗമമായി സംസാരിക്കാന്‍ അറിയാമെന്നത് വലിയ പോസിറ്റീവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലും തനിക്ക് സ്വീകാര്യതയുണ്ടെന്ന് അശ്വിനി പറയുന്നു. കാസര്‍കോഡ് ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും വിജയത്തില്‍ കുറഞ്ഞ യാതൊരു ലക്ഷ്യവുമില്ലെന്നും അശ്വിനി പറയുന്നു. 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് 1.76 ലക്ഷംവോട്ടുകള്‍ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ രാജ് മോഹന്‍ ഉണ്ണിത്താന് 4.76 ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. എല്‍ഡിഎഫിന്റെ സതീശ് ചന്ദ്രന് 4.34 ലക്ഷം വോട്ടുകളും നേടിയിരുന്നു.മൂന്ന് ലക്ഷത്തിന്റെ വ്യത്യാസം കാര്യമല്ലെന്നും താന്‍ വിജയിക്കുമെന്നും ആത്മവിശ്വാസത്തോടെ അശ്വിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: