പത്തനംതിട്ട: മണ്ഡലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തു. കോന്നി താലൂക്ക് ഓഫീസിലെ എല്‍ ഡി ക്ലാര്‍ക്ക് യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരി കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
പോളിംഗ് ദിവസത്തില്‍ ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് എവിടെയാണ് ഡ്യൂട്ടി എന്നും ആരാണ് ഒപ്പം ഡ്യൂട്ടി ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റുന്ന ദിവസം മാത്രമേ അറിയാനാകൂ എന്നിരിക്കെയാണ് പട്ടിക ഇന്നലെ ചോര്‍ന്നത്. ലിസ്റ്റ് ഡിസ്ട്രിബ്യൂഷന്‍ സെന്റില്‍ ഫ്ലക്സ് ബോര്‍ഡ് അടിക്കാന്‍ അയച്ചു കൊടുക്കവെ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് മാറി അയക്കുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ സിപിഎമ്മിന് കള്ളവോട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുകയാണെന്നാണ് ആരോപണം ഉയര്‍ന്നിട്ടുളളത്.
കളക്ടറേറ്റില്‍ എത്തി പരാതി കൈമാറിയശേഷം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം കളക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു .ഇതിനിടെ പട്ടിക ഫ്ലക്സ് ബോര്‍ഡ് അടിക്കാന്‍ നല്കിയ ഉദ്യോഗസ്ഥനായ കോന്നി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ലര്‍ക്ക് യദുകൃഷ്ണനെ വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ മൊഴിയെടുത്തു .പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയെന്ന് കണ്ട് ഇയാളെ സസ്പെന്‍ഡ് ചെയ്തു .
ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പട്ടിക മാറ്റിയെന്നും ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: