കൊച്ചി : തൃശൂര്‍ പൂരത്തില്‍ പൊലീസ് അനാവശ്യ ഇടപെടല്‍ നടത്തിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതില്‍ ഉള്‍പ്പെടെ കാര്യങ്ങളിലാണ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുളളത്.
ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.തൃശൂര്‍ പൂരത്തിലെ ആചാരങ്ങള്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയതില്‍ ഇടപെടലാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജിയോടൊപ്പം മേയ് 22ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.
തൃശൂര്‍ പൂരം വെടിക്കെട്ട് ഉള്‍പ്പെടെ പൊലീസ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മൂലം നേരം പുലര്‍ന്നിട്ടാണ് നടത്താനായത്.ഇത് വെടിക്കെട്ടിന്റെ ശോഭ കെടുത്തിയിരുന്നു. രാത്രിയുളള മഠത്തില്‍ വരവ് ഉള്‍പ്പെടെ മുടങ്ങുന്ന സാഹചര്യവുമുണ്ടായി. ഇത് പൂരപ്രേമികളെ നിരാശരാക്കിയിരുന്നു. പൂരം പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: