അല്‍ ഖായിദ,ഹമാസ്,ഐഎസ് തുടങ്ങിയ ഭീകരസംഘടനവുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലേറെ ദുരൂഹ ഇടപാടുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചര്‍ സ്ഥാപനമായ ബൈനാന്‍സിന്റെ സ്ഥാപകന്‍ ചാങ്ങ് പെങ്ങ് ഷാവോയ്ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിക്കണമെന്ന് വാഷിംഗ്ടണ്‍ കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഈ മാസം അവസാനം ശിക്ഷാവിധി ഉണ്ടായേക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെയും മറ്റും വില്പനയ്ക്ക് കൂട്ടുനിന്നു എന്നതിന്റെ പേരില്‍ അടുത്തിടെ ഇദ്ദേഹത്തിന് ബൈനാന്‍സ് കമ്പനിയുടെ സിഇഒ പദവി ഒഴിയേണ്ടിവന്നിരുന്നു. ഇതിന്റെ പേരില്‍ അമേരിക്കന്‍ നിയമ വകുപ്പ് വന്‍ തുകയാണ് പിഴയിട്ടത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിലും ഷാവോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: