കോട്ടയം: ഇതിനൊക്കെയാണ് നമ്മള്‍ കുത്തിത്തിരിപ്പ് എന്ന് പറയുക. കേരളത്തില്‍ പലയിടത്തും എന്‍ഡിഎ മുന്നണി വിജയത്തിലേക്കെത്തുന്നു എന്ന് തിരിച്ചറിവിനെ തുടര്‍ന്ന് എങ്ങനെയും വഴിമുടക്കാനാണ് മാതൃഭൂമിയുടെ ശ്രമം. കേട്ടറിവു മാത്രം വച്ച് പടച്ചുവിടുന്ന ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയാണ് മാതൃഭൂമിയുടെ തന്ത്രം. വിഴിഞ്ഞം സമര സംഭവങ്ങളുടെ പേരില്‍ ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നതാണ് മാതൃഭൂമിയുടെ ഇന്നലത്തെ ഒന്നാം പേജില്‍ പ്രധാന വാര്‍ത്തകളിലൊന്ന്. ലത്തീന്‍ സഭ വന്‍ പ്രതിഷേധത്തില്‍ എന്നാണ് തലക്കെട്ട്. തിരുവനന്തപുരത്ത് എന്‍.ഡി.എ. സ്്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമായ മേല്‍ക്കൈ നേടുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് വിഷയത്തെ കേന്ദ്രവിരുദ്ധ വാര്‍ത്തയാക്കി അവതരിപ്പിച്ചത്.
സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ പിണറായി സര്‍ക്കാരാണ് ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്. സ്ഥലത്തില്ലാതിരുന്നവരുടെ പേരില്‍ പോലും കേസ് ഉണ്ടായിരുന്നു എന്നും ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും സഭ ചൂണ്ടിക്കാണിക്കുന്നു.കേസിന്‌റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അതിരൂപതയുടെ ഫണ്ട് മരവിപ്പിച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സ്വാഭാവികമായും ഒരുസംഘടനയുടെ ബോര്‍ഡില്‍ ഉള്ളവരുടെ പേരില്‍ ക്രിമില്‍ കേസുകള്‍ ഉണ്ടെങ്കില്‍ വിദേശ സഹായം ലഭിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാമെന്ന് വ്യവസ്ഥയുള്ളതാണ്. എന്നാല്‍ അതല്ല ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തതാണ്. ലത്തീന്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും എന്നോട് നേരത്തെ തന്നെ പങ്കുവച്ചിരുന്നുവെന്ന് എന്‍.ഡി.എ. സ്്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.. എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന് വേണ്ടി പുതിയ അപേക്ഷ അവര്‍ സമര്‍പ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിഭാഗം അതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിച്ച് വരികയുമാണെന്നും അദ്ദേഹം അറിയിച്ചിരുന്നതുമാണ്.
ഇതെല്ലാം മറച്ചുവച്ച് കേന്ദ്രസര്‍ക്കാരാണ് ലത്തീന്‍ സഭയെ ദ്രോഹിക്കുന്നതെന്ന മട്ടില്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയാണ് മാതൃഭൂമി ചെയ്തത്്. തങ്ങളുടെ വായനാസമൂഹം അല്ലാതിരുന്നിട്ടും ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതു വഴി ബിജെപിക്കുള്ള പത്തു വോട്ടു പോയിക്കിട്ടട്ടെ എന്ന ദുഷ്ടലാക്കുമാത്രമാണ് മാതൃഭൂമിക്കുള്ളതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: