കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ. ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ ചർച്ച. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനും ചർച്ചയുടെ ഭാഗമായെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന് ആരോപിച്ചു.
ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത്. മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിൻവലിഞ്ഞു. പാർട്ടിയിൽ ഇ.പി ജയരാജൻ അസ്വസ്ഥനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.പി ജയരാജൻ ബിജെപിയിൽ പോകും. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
‘ഗൾഫിൽ വച്ചായിരുന്നു ചർച്ച. എപ്പോഴാണ് ചർച്ച നടത്തിയതെന്ന് ഇപ്പോൾ പറയാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളവോട്ട് എല്ലാക്കാലവും സിപിഎം ചെയ്യുന്ന സാധാരണ പ്രക്രിയയാണ്. കള്ളവോട്ട് ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്നതും പാർട്ടിയാണ്. ഇക്കാര്യത്തിൽ അവർക്കൊരു പുതുമയില്ല. എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് ചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: