തിരുവനന്തപുരം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനെഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത തുടങ്ങിയമായി ദല്‍ഹി ലെഫ്.ഗവര്‍ണര്‍ വി.കെ സക്സേന കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കേരള രാജ്ഭവനില്‍ രാത്രി തങ്ങിയ അദ്ദേഹം ഇന്ന് പുട്ടപര്‍ത്തിയില്‍ നിന്ന് മടങ്ങിയെത്തുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും.
വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുകയെന്ന ലക്ഷ്യത്തിലാണെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ കേരളത്തില്‍ എത്തിയത്. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് തോമസിലെത്തിയ അദ്ദേഹം മാര്‍ തട്ടേലുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറിലേറെ ഇരുവരും സംസാരിച്ചു.
തിരുനാള്‍ ആഘോഷം നടക്കുന്നതിനാല്‍ പിന്നീട് അരുവിത്തുുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെത്തിയാണ് മാര്‍ ആലഞ്ചേരിയെ കണ്ടത്. മലങ്കര ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ സ്ഥലത്തില്ലാതിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പത്തനംതിട്ടയില്‍ ബിലീവ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: