വിശാഖപട്ടണം: സായുധസേനയിലും മതം നോക്കി കണക്കെടുപ്പ് നടത്താനിറങ്ങിയവരാണ് കോണ്‍ഗ്രസെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതാണ് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചരിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സ്വത്ത് സര്‍വേ സംബന്ധിച്ച കോണ്‍ഗ്രസ് പ്രഖ്യാപനം വിവാദത്തിലായതിനുപിന്നാലെയാണ് ജാതി, മത സെന്‍സസ് നടത്താനുള്ള കോണ്‍ഗ്രസ് ശ്രമം രാജ്നാഥ് സിങ് തുറന്നുകാട്ടിയത്. വിശാഖപട്ടണത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
2006 ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സായുധസേനയില്‍ മതാടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന് ശിപാര്‍ശ ചെയ്തവരാണ് കോണ്‍ഗ്രസ്. ഇക്കുറി അവരുടെ പ്രകടനപത്രികയിലും ഇക്കാര്യം ഒളിച്ചുവച്ചിട്ടുണ്ട്. അവരെ തെരഞ്ഞെടുത്താല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുമെന്നാണ് പ്രഖ്യാപനം.
സായുധസേനയില്‍ മതസംവരണം എന്ന നയം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമൊന്നും അവരുടെ വിഷയമേയല്ല, രാജ്നാഥ് പറഞ്ഞു.
ന്യൂനപക്ഷക്ഷേമം എന്ന പേരില്‍ അവര്‍ പ്രകടന പത്രികയില്‍ കടത്തിയിരിക്കുന്നത് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ പ്രതിധ്വനികളാണ്. അവര്‍ മതസംവരണം പിന്‍വാതിലിലൂടെ കടത്തുമെന്ന് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസിന്റെ തനിനിറമാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ സമൂഹത്തെ വിഭജിക്കുന്നതാണ്. പ്രകടനപത്രികയിലെ ന്യൂനപക്ഷങ്ങളെ പരാമര്‍ശിക്കുന്ന അധ്യായത്തിലെ 3, 6 സെക്ഷനുകള്‍ അവരുടെ താത്പര്യങ്ങള്‍ തുറന്നുകാട്ടുന്നതാണ്. അവര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചവരാണ്. പ്രീണനം കോണ്‍ഗ്രസിന്റെ ഡിഎന്‍എയിലുള്ളതാണ്.
ന്യൂനപക്ഷക്ഷേമത്തിന്റെ മറവില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് വിരുന്നൊരുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ രംഗനാഥ മിശ്ര കമ്മിഷനും സച്ചാര്‍ കമ്മിഷനും കൊണ്ടുവന്നത്. രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യഅവകാശികള്‍ മുസ്ലീങ്ങളായിരിക്കുമെന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ പഴയ പ്രഖ്യാ
പനം ഞാന്‍ ഓര്‍മിക്കുന്നു. മോദിജി അത് ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് വിറളിപിടിക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്കി ആന്ധപ്രദേശിനെ മുന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ വര്‍ഗീയതയുടെ പരീക്ഷണശാലയാക്കുകയായിരുന്നു, രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: