ഫറ്റോര്‍ഡ: അത്യധികം നാടകീയമായ മത്സരത്തിനൊടുവില്‍ മുംബൈയ്‌ക്ക് ആവേശോജ്ജ്വല ആദ്യപാദ സെമി വിജയം. കളി 90-ാം മിനിറ്റില്‍ പുരോഗമിക്കുമ്പോള്‍ എഫ്‌സി ഗോവയോട് രണ്ട് ഗോള്‍ പിന്നില്‍ നിന്ന മുംബൈ സിറ്റി ഒരു ഗോള്‍ മടക്കി. ഛാങ്‌തെ ആണ് ഗോളടിച്ചത്.
തൊട്ടതുത്ത മിനിറ്റില്‍ വിക്രം പ്രതാപ് സിങ്ങിലൂടെ സമനിലഗോളും ടീം കളി ആവേശ പാരമ്യത്തിലായി. ഇന്‍ജുറിടൈം ആറ് മിനിറ്റോളം നീണ്ട മത്സരത്തിന്റെ അവസാന സെക്കന്‍ഡില്‍ ചാങ്‌തെ ഇരട്ട ഗോള്‍ നേടിക്കൊണ്ട് മുംബൈയെ മുന്നിലെത്തിച്ചു. കളി രണ്ടിനെതിരെ മൂന്ന് ഗോളുമായി മുംബൈ ആദ്യപാദം കടന്നു.
എതിരാളികളുടെ തട്ടകത്തിലായിരുന്നു മുംബൈയുടെ ഗംഭീര വിജയം. കളിയുടെ ആദ്യ പകുതിയില്‍ ബോറിസ് സിങ്ങിലൂടെയും(16-ാം മിനിറ്റ്) രണ്ടാം പകുതിയില്‍(56) ബ്രണ്‍ന്‍ ഫെര്‍ണാണ്ടസിലൂടെയും ആണ് ഗോവ ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: