റോം: രണ്ടാം പാദ സെമിയില്‍ പരാജയപ്പെട്ടിട്ടും സ്ട്രൈക്കര്‍ അര്‍കാഡിയസ് നേടിയ ആശ്വാസ ഗോളില്‍ യുവെന്റസ് കോപ്പ ഇറ്റാലിയ ഫൈനലില്‍ കടന്നു.
എതിര് തട്ടകത്തില്‍ നടന്ന രണ്ടാപാദത്തില്‍ 2-1ന് യുവെന്റസ് പരാജയപ്പെട്ടു. പക്ഷെ സ്വന്തം തട്ടകത്തിലെ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവെ ജയിച്ചിരുന്നു. മൊത്തം ഗോള്‍ നേട്ടം 3-2നായ് യുവെന്റസിന്റെ മുന്നേറ്റം.
ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ വാലെന്റൈന്‍ കാസ്റ്റെല്ലാനോസ് നേടിയ ഇരട്ട ഗോളില്‍ ലാസിയോ ഒപ്പമെത്തിയതാണ്. രണ്ട് പകുതികളിലുമായി ഓരോ ഗോള്‍ വീതം നേടിയാണ് ലാസിയൊ ഒപ്പമെത്തിയത്. കളിക്ക് 12 മിനിറ്റെത്തിയപ്പോഴായിരുന്നു കാസ്റ്റെല്ലാനോസിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതി തുടങ്ങി കളിക്ക് 48 മിനിറ്റെത്തിയപ്പോള്‍ താരം ഇരട്ടഗോളും തികച്ചു. വാശിയോടെ കളി മുന്നോട്ട് വകവെയാണ് നിര്‍ണായക സമയത്ത് മിലിക് ഗോള്‍ നേടിയത്. കളിയുടെ 83-ാം മിനിറ്റില്‍ നേടിയ ഗോളില്‍ യുവെന്റസ് മുന്നിലെത്തി.
സീരിയെയില് തുടരെ ജേതാക്കളായിക്കൊണ്ടിരുന്ന യുവെന്റസിന് കഴിഞ്ഞ രണ്ട് സീസണുകളായി നല്ല കാലമല്ല. ഇക്കുറിയും സീരി എ ലീഗ് ടൈറ്റില്‍ പ്രതീക്ഷിക്കാവുന്ന അവസ്ഥയിലല്ല യുവെന്റസ്. ഇനിയുള്ള പ്രതീക്ഷ കോപ്പ ഇറ്റാലിയ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: