ന്യൂദല്‍ഹി: വൈസ് ചാന്‍സലര്‍ ഇന്റേണ്‍ഷിപ്പ് സ്കീം സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2024ലേക്ക് ദല്‍ഹി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ആഴ്ചയില്‍ 20 മണിക്കൂറാണ് ഇന്റേണ്‍ഷിപ്പ്. 10,500 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്‍ഡ്.
ദല്‍ഹി സര്‍വകലാശാലയില്‍ ഏത് വിഷയത്തിലും ബിരുദ, ബിരുദ ബിരുദാനന്തര പഠനം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷ, സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
മുന്‍കാലങ്ങളില്‍ വൈസ് ചാന്‍സലര്‍ ഇന്റേണ്‍ഷിപ്പ് സ്കീം സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവസരം പ്രയോജനപ്പെടുത്തിയവര്‍ക്കും ഇക്കൊല്ലം അപേക്ഷിക്കാം. ജൂണ്‍, ജൂലൈ മാസങ്ങളിലായിട്ടാകും ഇന്റേണ്‍ഷിപ്പ്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായാല്‍ ഡീന്‍ ഓഫ് സ്റ്റുഡന്‍ഡ് വെല്‍ഫയറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ബിരുദ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് മെയ് പകുതിയോടെ ദല്‍ഹി സര്‍വകലാശാല ആരംഭിക്കും. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ഇന്ന്് ആരംഭിക്കും. ബിടെക് ബിഎ എല്‍എല്‍ബി പോലുള്ള രണ്ടുവര്‍ഷം ഇന്റഗ്രേറ്റ്ഡ് കോഴ്സുകള്‍ എന്നിവയുടെ രജിസ്ട്രേഷനും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: