ഷിംല: രഹസ്യ വിവരത്തിന്റെയും രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഹിമാചൽ പ്രദേശ് എക്സൈസ് ആൻഡ് ടാക്‌സേഷൻ ഡിപ്പാർട്ട്‌മെൻ്റ് നൂർപൂരിൽ ഒരു ലക്ഷം ലിറ്റർ അനധികൃത മദ്യം (ലഹാൻ) പിടികൂടിയതായി അധികൃതർ അറിയിച്ചു.
എക്‌സൈസ് കമ്മീഷണർ യൂനസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഡിപ്പാർട്ട്‌മെൻ്റ് സംഘം നൂർപൂരിലെ ഇൻഡോറ തഹസീലിന്റെ കീഴിലുള്ള മാൻഡ് ഏരിയയിലെ ഗാഗ്‌വാൾ, ഉള്ളെഹ്‌റിയൻ, ത്യോറ എന്നിവിടങ്ങളിൽ നിന്നാണ് അനധികൃത മദ്യം പിടികൂടിയത്. പിടികൂടിയ മദ്യത്തിന് ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കും.
പിടി കൂടിയ മദ്യം പിന്നീട് ഒഴുക്കിക്കളഞ്ഞതായി യൂനുസ് അറിയിച്ചു. ഗഗ്‌വാൾ പ്രദേശത്ത് നിന്ന് 50,000,000,000 ലിറ്റർ നാടൻ മദ്യവും, ഉള്ളെഹ്‌റിയനിൽ നിന്ന് 41,000 ലിറ്ററും ത്യോറയിൽ നിന്ന് 10,000 ലിറ്ററും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: