ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തത് അനിവാര്യ നടപടിയെന്ന് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ്. എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് ഇഡി സുപ്രീംകോടതിയില്‍ പറഞ്ഞു.
അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഇ ഡി പറഞ്ഞു. തെളിവായ 170 മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കപ്പെട്ടെന്നും കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യലിനായി ഒമ്പത് സമന്‍സുകള്‍ നല്കിയതും കേജരിവാള്‍ അവഗണിച്ചു. അറസ്റ്റിനെതിരെയുളള കേജരിവാളിന്റെ ഹര്‍ജി തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: