ആലപ്പുഴ: കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ആലപ്പുഴയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി അമിത് ഷാ. ശോഭാ സുരേന്ദ്രനെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയച്ചാല്‍ കയര്‍ വ്യവസായം സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നുള്ളത് മോദിയുടെ ഗ്യാരണ്ടിയാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടികളോടെയാണ് ജനം സ്വീകരിച്ചത്. ആലപ്പുഴ ജില്ലയിലെ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്ക് അദ്ദേഹം വിവരിച്ചത് സമ്മേളന നഗരിയില്‍ കൂടിയിരുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
ജനങ്ങളെ ദാരിദ്രത്തില്‍ നിന്ന് മുക്തരാക്കാനുള്ള നിരന്തര പരിശ്രത്തിലാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം രൂപ ചികിത്സാ ചെലവിനായി ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവരെ ലക്ഷ്യമിട്ടുള്ളതാണ്. ആലപ്പുഴയില്‍ ആറ് ലക്ഷം പേരാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്.
ആലപ്പുഴയുടെ സമഗ്രവികസനത്തിനായുള്ള 201 പദ്ധതികള്‍ക്കായി 360 കോടിരൂപയാണ് അമൃത് പദ്ധതിയിലൂടെ നല്കിക്കൊണ്ടിരിക്കുന്നത്. രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം കര്‍ഷകര്‍ക്കാണ് ആലപ്പുഴയില്‍ പിഎംകിസാന്‍ നിധി ലഭിക്കുന്നത്. 1,70,000 വീടുകളില്‍ കുടിവെള്ളമെത്തിച്ചുവെന്നും അദ്ദേഹം പറഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: