Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; വോട്ടുകള്‍ ഉറപ്പിച്ച് വി. മുരളീധരന്‍

ആര്യനാട്, മലയിന്‍കീഴ്, വട്ടപ്പാറ, കിളിമാനൂര്‍ ടൗണുകളിലാണ് ഇന്നലെ വി. മുരളീധരന്‍ പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി എത്തി വോട്ട് അഭ്യര്‍ത്ഥിച്ച് വിജയസാധ്യത വര്‍ധിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 03:03 pm IST
in Thiruvananthapuram

ആര്യനാട്: പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ടൗണുകള്‍ കേന്ദ്രീകരിച്ച് വ്യാപാരികളെയും വ്യവസായികളെയും നാട്ടുകാരെയും നേരില്‍ കണ്ട് വിജയ സാധ്യത വര്‍ധിപ്പിച്ചും വോട്ടുകള്‍ ഉറപ്പിച്ചും ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍. ആര്യനാട്, മലയിന്‍കീഴ്, വട്ടപ്പാറ, കിളിമാനൂര്‍ ടൗണുകളിലാണ് ഇന്നലെ വി. മുരളീധരന്‍ പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി എത്തി വോട്ട് അഭ്യര്‍ത്ഥിച്ച് വിജയസാധ്യത വര്‍ധിപ്പിച്ചത്.

കല്ലറയ്‌ക്ക് സമീപം ചെറുവാളത്തും പരപ്പിലും സ്വീകരണങ്ങളിലും പങ്കെടുത്തു. ആര്യനാട് ഐഎന്‍ടിയുസി ഓഫീസിലും കയറി വി. മുരളീധരന്‍ വോട്ട് തേടി. നരേന്ദ്രമോദിയുടെയും വി. മുരളീധരന്റെയും താമര ചിഹ്നത്തിന്റെയും ചെറിയ പ്ലക്കാര്‍ഡ് പിടിച്ചും പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ചെണ്ടമേളവും ആയിട്ടായിരുന്നു എല്ലാ സ്ഥലത്തും വി. മുരളീധരന്‍ വോട്ടര്‍മാരെ കണ്ടത്.

ആര്യനാട് വോട്ട് ചോദിക്കുന്നതിനിടയില്‍ രണ്ടുപേര്‍ വിവാഹത്തിന് വി. മുരളീധരനെ ക്ഷണിക്കുകയും കുഞ്ഞിന്റെ കാതുകുത്തുമായി ബന്ധപ്പെട്ട് ലഡു സമ്മാനിക്കുകയും ചെയ്തു. എല്ലാവരും വോട്ട് നല്‍കാമെന്ന് ദൃഢസ്വരത്തില്‍ പ്രഖ്യാപിച്ചുകൊണ്ട് മുരളീധരന്റെ കയ്യില്‍ മുറുകെപ്പിടിച്ച് വോട്ട് തരാമെന്ന് പ്രതിജ്ഞ ചെയ്യുകയായിരുന്നു. മലയിന്‍കീഴും അതായിരുന്നു അവസ്ഥ.

വട്ടപ്പാറയില്‍ ഉച്ചയ്‌ക്ക് ശേഷമാണ് വോട്ടര്‍മാരെ മുരളീധരന്‍ കണ്ടത്. വ്യാപാരസ്ഥാപനങ്ങളില്‍ കയറി വിവരങ്ങള്‍ ചോദിച്ചും പ്രവര്‍ത്തനങ്ങള്‍ പഠിച്ചും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയുമായിരുന്നു വോട്ടഭ്യര്‍ത്ഥന. വട്ടപ്പാറ വിഘ്‌നേശ്വര ഫഌവര്‍ മാര്‍ട്ടില്‍ എത്തിയപ്പോള്‍ താമരപ്പൂ നല്‍കിയാണ് വി. മുരളീധരനെ സ്വീകരിച്ചത്.

രാത്രിയോടെയാണ് കല്ലറ ചെറുവാളത്തെ സ്വീകരണത്തിലും പരപ്പിലെ സ്വീകരണത്തിലും പങ്കെടുത്തത്. രണ്ടിടങ്ങളിലും സ്വീകരിക്കാന്‍ വലിയ ജനാവലി കാത്തുനില്‍പ്പുണ്ടായിരുന്നു. രാത്രിയാണ് കിളിമാനൂരില്‍ വ്യാപാരികളെയും വ്യവസായികളെയും വോട്ടര്‍മാരെയും നേരില്‍ കാണാന്‍ വി. മുരളീധരന്‍ എത്തിയത്.

Tags: Union Minister V MuraleedharanLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.