തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് നീക്കം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കാണ് സർവീസ് ലഭ്യമാകുക. ഏപ്രിൽ 25-ന് വൈകുന്നേരം 3.50-ന് സർവീസ് ആരംഭിക്കും. ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നും 25-ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഏപ്രിൽ 26-ന് രാത്രി 11.50-ന് കൊച്ചുവേളിയിൽ നിന്നും തിരികെ സർവീസ് ആരംഭിക്കും. 27-ന് രാവിലെ എട്ട് മണിയോടെ ട്രെയിൻ ബെംഗളൂരുവിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: