Categories: Sports

ദ്യോക്കോവിച്ചിന് അഞ്ചാമതും ലോറിയസ് കായിക പുരസ്‌കാരം

Published by

മാഡ്രിഡ്: കായികരംഗത്തെ മികവ് കാട്ടിയ താരങ്ങള്‍ക്കും ടീമുകള്‍ക്കുമായി വര്‍ഷംതോറും നടത്തിവരുന്ന ലോറിയസ് കായിക പുരസ്‌കാരം സമ്മാനിച്ചു. ഇക്കൊല്ലത്തെ മികച്ച പുരുഷതാരമായി ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരം നോവാക് ദ്യോക്കോവിച്ചിനെ തെരഞ്ഞെടുത്തു.

അമേരിക്കന്‍ ജിംനാസിറ്റിക് താരം സിമോണ്‍ ബൈല്‍സ്, സ്പാനിഷ് വനിതാ ഫു്ടബോള്‍ താരം അയ്റ്റാനാ ബോന്‍മാട്ടി, ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജ്യൂഡ് ബെല്ലിങ്ഹാം, സ്പാനിഷ് വനിതാ ഫുട്‌ബോള്‍ ടീം എന്നിവരും പുരസ്‌കാരങ്ങള്‍ നേടി.

കരിയറില്‍ അഞ്ചാം തവണയാണ് ദ്യോക്കോവിച്ച് ലോറിസ് പുരസ്‌കാരം നേടുന്നത്. ഈ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയിട്ടുള്ളത് ഇതിഹാസ ടെന്നിസ് താരം റോജര്‍ ഫെഡറര്‍ ആണ്. ആറ് തവണയാണ് താരം ലോറിയസ് പുരസ്‌കാരത്തിന് അര്‍ഹനായത്.

മികച്ച വനിതാ കായിക താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് ഫുട്‌ബോള്‍ താരം അയ്റ്റാനാ ബൊന്‍മാട്ടി നേടി. മികച്ച ടീമിനുള്ള പരുസ്‌കാരത്തിന് അര്‍ഹരായത് കഴിഞ്ഞ വര്‍ഷം വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ സ്പാനിഷ് ടീം ആണ്. ബ്രേക്ക് ത്രൂ അവാര്‍ഡിന് അര്‍ഹനായത് റയല്‍ മാഡ്രിഡിനായി കളിക്കുന്ന ഇംഗ്ലണ്ട് താരം ജ്യൂഡ് ബെല്ലിങ്ഹാം ആണ്. പോയ വര്‍ഷം കരിയറിലേക്ക് തിരികെയെത്തി ഉജ്ജ്വല പ്രകടനം കാഴ്‌ച്ചവച്ച അമേരിക്കന്‍ ഗിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം സ്വന്തമാക്കി. സ്‌കേറ്റ് താരം അറിസ ട്ര്യൂ മികച്ച ആക്ഷന്‍ കായിക താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ദിവ്യാംഗ വിഭാഗത്തിലുള്ള മികച്ച കായിക താരമായി ഡിയേഡ് ഡി ഗ്രൂട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഗുഡ് അവാര്‍്ഡ് ഇനത്തില്‍ മറ്റൊരു ടെന്നിസ് ഇതിഹാസതാരം റാഫേല്‍ നദാല്‍ അര്‍ഹനായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by