ആലപ്പുഴ: നാടിളക്കി നടന്ന ആവേശ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ശബ്ദമുഖരിതമായ പ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും. നാളെ നിശ്ബ്ദ പ്രചാരണമാണ്. മുന്നണികളും, സ്ഥാനാര്‍ത്ഥികളും ഒരേ പോലെ പ്രതീക്ഷയിലാണ്. തങ്ങള്‍ ഒന്നാമതെത്തും എന്ന ഓരോ മുന്നണിയും കാര്യകാരണങ്ങള്‍ സഹിതം വോട്ടര്‍മാരോട് വിശദീകരിക്കുന്നു. എന്തുവന്നാലും എന്‍ഡിഎയെ വിജയിക്കാന്‍ അനിവദിക്കില്ലെന്ന് ഇടതുവലതു മുന്നണികള്‍ ഒരേ പോലെ അവകാശപ്പെടുന്നു. ഇതിനായി എതു മുന്നണിയാകും വോട്ട് മറിക്കുക എന്നതാണ് രണ്ടു ദിവസം മാത്രം അവശേഷിക്കെ ഉയരുന്ന ചോദ്യം.
ബിജെപി, മോദി വിരുദ്ധ ചാമ്പ്യനാകാനുള്ള ശ്രമത്തില്‍ നഷ്ടമാര്‍ക്ക് എന്നതാണ് പ്രസക്തം. സംഘടിത മത ന്യൂനപക്ഷ വോട്ട് ബാങ്കാണ് ഇടതുംവലതും ലക്ഷ്യമിടുന്നത്. മതഭീകരവാദ സംഘടനകളുടെ പിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയും യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. മദനിയുടെ പിഡിപി പിന്തുണ എല്‍ഡിഎഫിനാണ്. എന്നാല്‍ പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനെതിരെ പ്രതികരിച്ച ജനപ്രതിനിധി എ. എം. ആരീഫ് ആയതിനാല്‍ ആലപ്പുഴയില്‍ എസ്ഡഡിപിഐ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. കര്‍ണാടക സര്‍ക്കാരിനെ സ്വാധീനിച്ച് മദനിയെ കേരളത്തിലെത്തിക്കാന്‍ മുന്‍കൈ എടുത്തത് കെ. സി. വേണുഗോപാലായതിനാല്‍ ആലപ്പുഴയില്‍ പിഡിപി പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു.
എന്‍ഡിഎയുടെ മുന്നേറ്റമാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി വേട്ടയാടാന്‍ മോശം പ്രതിച്ഛായ ഉള്ളവരെയും, ചില മാദ്ധ്യമങ്ങളെയും കൂട്ടുപിടിച്ച് പ്രചാരണം അവര്‍ തുടങ്ങി കഴിഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സംശുദ്ധ ഭരണവും, വികസന അജണ്ടയും മാത്രം പറഞ്ഞാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ആലപ്പുഴയും വികസനം സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുമെന്ന് കണ്ട് ഇടതും വലതും വ്യക്തിപരമായ ആക്ഷേപം ശക്തമാക്കിയിരിക്കുകയാണ്. സമസ്ത മേഖലയിലേയും വികസനം ലക്ഷ്യമാക്കി വികസന രേഖയും, സ്ത്രീപക്ഷ മുന്നേറ്റത്തിന് വനിതാമാനിഫെസ്റ്റോയും പ്രസീദ്ധികരിച്ച് തങ്ങളുടെ നയം എന്താണെന്ന് എന്‍ഡിഎ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു.
മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ ആലപ്പുഴ ബൈപ്പാസ്, ദേശീയ പാത നവീകരണം, റെയില്‍വേ വികസനം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ തങ്ങളുടെ ക്രഡിറ്റിലാക്കാനുള്ള മത്സരമാണ് സിപിഎമ്മും, കോണ്‍ഗ്രസും നടത്തുന്നത്. ആലപ്പുഴയുടെ വികസന മുന്നേറ്റത്തിനുള്ള കാഹളമായിരിക്കും 26നുണ്ടാകുക എന്ന ഉറച്ച വിശ്വാസമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനുള്ളത്.അമിത് ഷാ ഇന്നെത്തുന്നതോടെ അവസാന ഘട്ട പ്രചാരണത്തില്‍ എന്‍ഡിഎ മേല്‍ക്കൈ നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: