അടൂർ : എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണിയുടെ ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി യുവമോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായലോഡ് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥികൾ പങ്കെടുത്ത യൂത്ത് കോൺക്ലേവ് നടത്തി .കോളേജ് ക്യാമ്പസ്സിൽ നടന്ന കോൺക്ലേവ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ വനിത കമ്മീഷൻ അംഗവും
മുൻ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ഡോ ജെ പ്രമീളാദേവി ഉദ്‌ഘാടനം ചെയ്തു .യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റും നെഹ്‌റു യുവകേന്ദ്ര അഡ്വൈസറി കമ്മിറ്റി അംഗവുമായ നിതിൻ എസ് ശിവ കോൺക്ലേവിനു അധ്യക്ഷത വഹിച്ചു .യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി
യൂത്ത് ഫോർ ഇന്ത്യ അറ്റ് 2047 എന്നതായിരുന്നു കോൺക്ലേവിലെ ചർച്ച വിഷയം .ഭാവി ഭാരതത്തിന്റെ വികാസത്തിൽ യുവത്വത്തിന്റെ പങ്കും കേരളം ആരോഗ്യ മേഖലകളിൽ നേരിടുന്ന അപര്യാപ്തതകളും
നരേന്ദ്രമോദി സർക്കാർ ആരോഗ്യമേഖലകളിൽ നടത്തി വരുന്ന ക്ഷേമപ്രവർത്തനങ്ങളും പ്രധാനമന്ത്രി യുടെ വികസിത് ഭാരത് @ 2047 സങ്കൽപ പദ്ധതികളെ കുറിച്ചും രാഷ്‌ട്രനിർമ്മാണപ്രക്രിയയിൽ രാജ്യത്തെ യുവത്വത്തിന്റെ പങ്കിനെ കുറിച്ചും കോൺക്ലേവിൽ സംവാദം നടന്നു .യുവമോർച്ച ജില്ല മീഡിയ കോർഡിനേറ്റർ ശരത് കുമാർ കോൺക്ലേവിൽ മോഡറേറ്ററായിരുന്നു .യുവമോർച്ച അടൂർ മണ്ഢലം പ്രസിഡന്റ് കൃഷ്ണനുണ്ണി എസ് ,ജില്ല കമ്മിറ്റി അംഗം ആദർശ് വടക്കുംനാഥൻ ,പ്രദീപ് കൊടുമൺ തുടങ്ങിയവർ കോൺക്ലേവിനു നേതൃത്വം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: