ബെംഗളൂരു: അനാക്കോണ്ടകളെ കടത്താന്‍ ശ്രമിച്ചതിന് ബാങ്കോക്കില്‍ നിന്നെത്തിയയാള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളുടെ ചെക് ഇന്‍ ബാഗേജിലാണ് പാമ്പുകളെ ഒളിപ്പിച്ചിരുന്നത്. പത്ത് പാമ്പുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. വന്യജീവി ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
നിയമപ്രകാരം ഭാരതത്തില്‍ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്. മഞ്ഞ അനക്കോണ്ട ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് പിടിച്ചെടുത്തത്. പരാഗ്വേ, ബൊളീവിയ, ബ്രസീല്‍, വടക്കുകിഴക്കന്‍ അര്‍ജന്റീന, വടക്കന്‍ ഉറുഗ്വേ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം, ബാങ്കോക്കില്‍ നിന്ന് തന്നെ കടത്തിയ കങ്കാരു കുഞ്ഞ് ഉള്‍പ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കംഗാരു ശ്വാസം മുട്ടി ചത്തിരുന്നു. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ പെരുമ്പാമ്പ്, ചാമിലിയന്, ഉറുമ്പുകള്‍, ആമകള്‍, ചീങ്കണ്ണികള്‍ എന്നിവയേയും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: