അംരോഹി(യുപി): കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍, ശരീയത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നതെന്ന് യോഗി ആദിത്യനാഥ്. അംരോഹിയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ശരീയത്ത് പ്രകാരമല്ല ഡോ. അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടന പ്രകാരം തന്നെ ഭാരതം സഞ്ചരിക്കും, യോഗി പറഞ്ഞു.
1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്തില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഡോ. മന്മോഹന് സിങ് പറഞ്ഞത് രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്നാണ്. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടെ പോകും’, നമ്മുടെ അമ്മമാരും സഹോദരിമാരും എവിടെ പോകും. യോഗി ആദിത്യനാഥ് ചോദിച്ചു.
ഫത്തേപൂര്‍സിക്രി(ഉത്തര്‍പ്രദേശ്): അയോദ്ധ്യയും കാശിയും അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ്. ഇനി വ്രജഭൂമിയുടെ ഊഴം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ക്ക് രാധേ രാധേ ആരവങ്ങള്‍ മറുപടി. യമുനയുടെ ഇരുകരകളിലുമായി ഭഗവാന് കൃഷ്ണന്റെ ജന്മഭൂമിയായ മഥുരയും അദ്ദേഹത്തിന്റെ ബാല്യജീവിതം ചെലവിട്ട വൃന്ദാവനവുമാണ്.
രാമന്റെയും കൃഷ്ണന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയോദ്ധ്യയുടെയും കാശിയുടെയും മഥുരയുടെയും പവിത്രത അറിയില്ല, യോഗി പറഞ്ഞു. ഫത്തേപൂര്‍ സിക്രിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജ്കുമാര് ചഹറിന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനായി കോടാനുകോടി ഭാരതീയര്‍ പ്രാര്‍ത്ഥനയും തപസും സമരവും നടത്തിയപ്പോള്‍ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഒരുമിച്ച് രാമന് ജനിച്ചതിന് തെളിവ് എവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. അവര്‍ പറഞ്ഞത് രാമനും കൃഷ്ണനും കെട്ടുകഥയാണെന്നാണ്. എന്നാല്‍ മോദിജി വന്നു. അവരുടെ കള്ളങ്ങള്‍ പൊളിഞ്ഞു. അഞ്ഞൂറാണ്ടിന്റെ കാത്തിരിപ്പിന് ഒടുവില്‍ ശ്രീരാമജന്മഭൂമിയില് ഭഗവാന് പ്രത്യക്ഷനായി, യോഗി ആദിത്യനാഥ് പറഞ്ഞു.
രാമനോടും രാമക്ഷേത്രത്തോടും അവഗണനയുള്ള കോണ്‍ഗ്രസ്, എസ്പി നേതാക്കള്‍ മാഫിയാതലവന്മാരുടെ പ്രാര്‍ത്ഥനകളില്‍ വളരെ ഭക്തിയോടെ നില്ക്കും, ഗുണ്ടാത്തലവന് മുക്താര്‍ അന്‍സാരിയുടെ അന്ത്യപ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത പ്രതിപക്ഷനേതാക്കളെ ചൂണ്ടിക്കാട്ടി യോഗി പറഞ്ഞു. അവര്‍ക്ക് അഞ്ച് വര്‍ഷം കൂടി അത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് അവധി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
അവര്‍ ജനങ്ങള്‍ക്കൊപ്പമല്ല. ജാതിക്കും മതത്തിനും ഒപ്പമാണ്. ജന ക്ഷേമത്തില്‍ മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസും എസ്പിയും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാര്‍ വിവേചനമില്ലാതെ ജനക്ഷേമം ഉറപ്പാക്കും. പത്ത് കോടി ആളുകള്‍ക്ക് ഗ്യാസ് കണക്ഷന് ലഭിച്ചു. നാല് കോടി ആളുകള്‍ക്ക് വീട് കിട്ടി. ഇനിയും ഏറെ പേരിലേക്ക് ഇത് എത്താനുണ്ട്. മൂന്നാമൂഴത്തില്‍ മോദിജി അത് പൂര്‍ത്തീകരിക്കും, യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: