പത്തനംതിട്ട : ദല്ലാള്‍ ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ദേശീയ നേതാവിനു പങ്കുണ്ടെന്നു പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി.
നന്ദകുമാറുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്നും വ്യാജ ആരോപണത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കുമെന്നും അനില്‍ അറിയിച്ചു.
തെളിവുകള്‍ പുറത്തു വിടുമെന്ന് ഏറെ നാളായി നന്ദകുമാര്‍ പറയുന്നു. വിഷുവിന് തെളിവ് പുറത്താക്കുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഇപ്പോഴാണ് വിവാദവുമായി വീണ്ടും വരുന്നത്. 2016ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ നന്ദകുമാര്‍ ശ്രമിച്ചതായും അനില്‍ ആന്റണി പറഞ്ഞു.
സംഘടിത മത സമൂഹമായ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് തനിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചത് ദേശിയ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കിയപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അതിനു വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ു ബിജെപി സ്ഥാനാര്‍ത്ഥിയെ ഒരു ക്രൈസ്തവ സഭ പിന്തുണയ്ക്കുന്നത്. എന്നെയും രാജീവ് ചന്ദ്രശേഖറിനെയുമാണ് പിന്തുണച്ചിരിക്കുന്നത്. ഇതൊരു ചരിത്രസംഭവമാണ്.
കേരളത്തിലെ മാധ്യമങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരും നാലു സഹകരണബാങ്ക് കൊള്ളയടിച്ചതിന്റെ രേഖകള്‍ തന്റെ കൈയിലുണ്ട്. തെരെഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്‍പ് വ്യാജപ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ്. ദല്ലാള്‍ നന്ദകുമാറുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ല. അയാള്‍ പറയുന്നത് മുഴുവന്‍ കള്ളമാണ്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മാധ്യമങ്ങളോട് അനില്‍ കെ. ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: