Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇവിടെ മത്സരം കനക്കുകയാണ്; ത്രികോണ പോരില്‍ പ്രചാരണരംഗത്ത് എന്‍ഡിഎ മുന്നേറ്റം

Janmabhumi Online by Janmabhumi Online
Apr 23, 2024, 08:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: എല്‍ഡിഎഫും യുഡിഎഫും പലപ്പോഴായി പ്രതിനിധീകരിച്ച മണ്ഡലം, ജനസംഘ കാലം മുതല്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് ഏറെ വേരോട്ടമുളള മണ്ഡലം, സപ്ത ഭാഷാ സംഗമ ഭൂമിയെന്നറിയപ്പെടുന്ന കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ ഇക്കുറി തീപാറുന്ന ത്രികോണ പോരാട്ടമാണ് നടക്കുന്നത്.

സിറ്റിംഗ് എം പി കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താനും സിപിഎമ്മിലെ എം.വി. ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി യുവരക്തവും കാസര്‍കോട്ടെ വോട്ടര്‍മാര്‍ക്ക് സുപരിചിതയുമായ എം.എല്‍. അശ്വിനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതോടെ മണ്ഡലത്തിലെ മത്സരചൂട് പുതിയൊരുതലത്തിലേക്ക് എത്തുകയായിരുന്നു. പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ, തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ പ്രവചനാതീതമായിരിക്കുകയാണ്.

ശക്തമായ ത്രികോണ മത്സരത്തിന്റെ അന്തരീക്ഷമാണ് മണ്ഡലത്തിലെങ്ങും. ഇടത് കോട്ടയെന്ന് സിപിഎമ്മും യുഡിഎഫിന്റെ സ്വാധീന മണ്ഡലമെന്ന് കോണ്‍ഗ്രസും വിശേഷിപ്പിക്കുന്ന കാസര്‍കോട് മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശുകയാണെന്ന് പ്രചാരണ രംഗം സാക്ഷ്യപ്പെടുത്തുന്നു. ഇടതും വലതും വര്‍ഷങ്ങളായി മാറി മാറി പ്രതിനിധീകരിച്ച മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ തെരഞ്ഞെടുപ്പ് രംഗത്ത് മണ്ഡലത്തിലെങ്ങും ചര്‍ച്ചയാണ്.

ആതുരശുശ്രൂഷാ രംഗത്ത് ഒരു മെഡിക്കല്‍ കോളേജു പോലും ഇല്ലാത്ത ജില്ലയില്‍ ഇതിനുവേണ്ടി ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികള്‍ എന്തു ചെയ്തുവെന്ന ചോദ്യം നിലനില്‍ക്കുകയാണ്. ഇടതും വലതും മാറി മാറി ഭരിച്ച സംസ്ഥാനത്തെ വികസന കാര്യത്തില്‍ ഇന്നും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായി കാസര്‍കോട് നിലകൊളളുകയാണ്. കഴിഞ്ഞ 5 വര്‍ഷക്കാലം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എംപി എന്ന ആരോപണം യുഡിഎഫിനെ പ്രചാരണ രംഗത്ത് പ്രതിരോധത്തിലാക്കുകയാണ്.

എല്‍ഡിഎഫാകട്ടെ സംസ്ഥാനത്താകമാനം നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരത്തില്‍ പ്രചരണ രംഗത്ത് വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുന്ന സ്ഥിതിയാണ്. സാമൂഹ്യ
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സര്‍ക്കാര്‍ ജീവനക്കാരുടെ ശബളം മുടങ്ങിയതും ബോംബ് നിര്‍മ്മാണത്തിനിടയില്‍ സിപിഎമ്മുകാരന്‍ മരണപ്പെട്ടതും ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വീട്ടില്‍ വോട്ട് പദ്ധതിക്കിടെ കളളവോട്ടിന് നേതൃത്വം നല്‍കിയതുമെല്ലാം മണ്ഡലത്തില്‍ എല്‍ഡിഎഫിനെ പിടിച്ചുലക്കുകയാണ്. ഇതെല്ലാം കൊണ്ടു തന്നെ ഇടത്-വലത് മുന്നണികള്‍ ഏറെ ആശങ്കയിലാണ്.

വോട്ടിംഗില്‍ മണ്ഡലത്തിലുടനീളം ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇത് എന്‍ഡിഎയ്‌ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും എടുത്തു കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി പ്രചരണം നടത്തുന്നത്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളില്‍ ഏതെങ്കിലും ഒരു പദ്ധതിയുടെ ഗുണഭോക്താക്കളാണ് മണ്ഡലത്തിലെഭൂരിപക്ഷം ജനങ്ങളും എന്നത് മോദി ഭരണത്തിന്റെ നന്മകളെ പരിചയപ്പെടുത്താതെ തന്നെ വോട്ടര്‍മാര്‍ക്ക് അറിയുന്ന കാര്യമാണ്.

കൂടാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ദിവസം മുതല്‍ മണ്ഡലത്തിലുടനീളം ഓടി നടന്ന് വോട്ടര്‍മാരെ നേരില്‍ കണ്ടും അല്ലാതെയും തനിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രചരണങ്ങള്‍ വലിയ മുന്നേറ്റമാണ് എന്‍ഡിഎക്ക് മണ്ഡലത്തിലുണ്ടാക്കുകയെന്ന പ്രതീക്ഷയിലാണ് അശ്വിനി. പര്യടന പരിപാടികളിലെല്ലാം സിപിഎം-കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോലും വലിയ ജനക്കൂട്ടമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കാണാനും പ്രസംഗം ശ്രവിക്കാനും എത്തിച്ചേരുന്നത്. ഇടത് ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരിയിലും പയ്യന്നൂരിലുമെല്ലാം വനിതാ വോട്ടര്‍മാര്‍ക്കിടയില
ടക്കം വര്‍ദ്ധിച്ച സ്വീകാര്യതയാണ് അശ്വിനിനേടിയെടുത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നതാണ് നിലവിലെ സാഹചര്യം.

മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്നതെന്നും അത് മണ്ഡലത്തില്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായ വോട്ടായി മാറുമെന്ന് ഉറപ്പാണെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫും സീറ്റ് തിരിച്ചു പിടിക്കുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു

Tags: ML AswiniModiyude GuaranteekasargodLoksabha Election 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

News

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies