ആലപ്പുഴ: ജോണ്‍ ബ്രിട്ടാസ് മലപ്പുറത്തുള്ള തന്റെ ബന്ധുവിനെ കരിമണല്കര്ത്തയ്ക്ക് വേണ്ടി വിളിച്ചത് എന്തിനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ബ്രിട്ടാസിനോട് ചോദിക്കണമെന്ന് ശോഭ സുരേന്ദ്രന്. എന്തിനാണ് ബ്രിട്ടാസ് ശോഭ സുരേന്ദ്രനെ കരിമണല്‍ കര്‍ത്തയ്ക്ക് വേണ്ടി കാണുന്നതെന്ന് ചോദിക്കണമെന്നും ശോഭ സുരേന്ദ്രന്.
ആരാണ് ഈ നേതാവ് എന്ന ചോദ്യത്തിന് എങ്ങിനെയാണ് ഈന്തപ്പഴത്തിനുള്ള സ്വര്‍ണ്ണക്കുരു വെയ്ക്കാമെന്ന് റിസര്‍ച്ച് ചെയ്ത നേതാവിന്റെ സുഹൃത്താണ് ജോണ്‍ ബ്രിട്ടാസ് വിളിച്ച ഈ നേതാവെന്നും ഇയാള്‍ സ്വപ്ന സുരേഷുമായി രാത്രിയില്‍ കൂടിക്കാഴ്ച നടത്തിയ നേതാവാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ആലപ്പഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്. നടന് മമ്മൂട്ടിയുടെ ശബ്ദം വ്യാജമായി നിര്‍മ്മിച്ച ആളാണ് ദല്ലാള്‍ നന്ദകുമാര്‍. ദേശീയ വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. അവന് തന്റെ ശബ്ദവും വീഡിയോയും വരെ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ശോഭ ആരോപിച്ചു. ദല്ലാള്‍ നന്ദകുമാര്‍ ഒന്നര വര്‍ഷത്തോളം ദുബായില്‍ താമസിച്ചത് എന്തിനാണെന്ന് അന്വേഷണം നടക്കുകയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ശോഭ സുരേന്ദ്രന് 50 കോടിയും 25 കോടിയും ഒക്കെ തന്ന് വിലയ്ക്കെടുക്കാന്‍ കാത്ത് നില്ക്കുന്ന ഒരു പാട് പേര് ഈ കേരളത്തിലുണ്ട്. പിന്നെയാണ് നിങ്ങള്‍ നന്ദകുമാറിന്റെ 10 ലക്ഷത്തെക്കുറിച്ച് ചോദിക്കുന്നത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കഷ്ടപ്പെടുന്ന നാല് മക്കള്‍ക്ക് അവരുടെ ആവശ്യത്തിന് കൊടുക്കാനാണ് വടക്കാഞ്ചേരി ഓട്ടുപാറയിലെ ആ ചെറിയ തുണ്ട് ഭൂമി വില്ക്കാന് തീരുമാനിച്ചത്. അഡ്വാന്‍സ് തന്ന 10 ലക്ഷം ഇനി തിരിച്ചുകൊടുക്കില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ ആ ഭൂമി വാങ്ങിയേ തീരൂ എന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. സംശുദ്ധമായ രാഷ്ട്രീയം കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. വെറുതെ ആരെങ്കിലും പണം തന്നാല്‍ വാങ്ങില്ല. – ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: