ബെംഗളൂരു: ലൗ ജിഹാദിനിരയായി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹുബ്ബള്ളിയിലെ വിദ്യാര്‍ത്ഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ട സംഭവം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി വെച്ചിരിക്കുകയാണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ദാരുണ സംഭവം.
സംഭവത്തില്‍ നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന് ഹിരേമത് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. കര്‍ണാടക പോ
ലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസുകാരനായ നേഹയുടെ അച്ഛന് ആരോപിക്കുന്നത്. മകളുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.വി.ബി. കോളേജിലെ വിദ്യാര്‍ത്ഥി നിയായിരുന്ന നേഹ ഹിരേമത്തിനെ മുന്‍ സഹപാഠിയായ മുഹമ്മദ് ഫയാസ് ക്യാമ്പസിനകത്ത് വെച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ക്രൂരകൃത്യം ചെയ്യാന്‍ ഫയാസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. കേസില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറും ശ്രമിക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന് പറയുന്നത്.
സംഭവവുമായി ബന്ധമുള്ള എട്ട് പേരുടെ പേരുകള്‍ നല്‍കിയിട്ടും ഒരാളെ പോലും പിടിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നേഹയുടെ അച്ഛന് നിരഞ്ജന് ആരോപി
ക്കുന്നത്. കര്‍ണാടക പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുത്താല്‍ മാത്രമെ തന്റെ മകള്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൂടിയായ നിരഞ്ജന് പറഞ്ഞു.
മകള്‍ക്ക് നേരെ നടന്നത് ലൗ ജിഹാദാണെന്ന് നിരഞ്ജന് ഹിരേമത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ഈ ആരോപണം നിഷേധിച്ചു. നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതികള്‍ ഒരു പ്രത്യേക വിഭാഗക്കാരായതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. പ്രതിയായ ഫയാസിന് വധ
ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
ബിജെപിയുടെയും എബിവിപിയുടേയും നേതൃത്വത്തില്‍ കര്‍ണാടകയില്‍ ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മരിച്ച നേഹയുടെ അച്ഛനെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സന്ദര്‍ശിച്ചിരുന്നു. ന്യൂനപക്ഷ പ്രീണനം കാരണം കര്‍ണാടക സര്‍ക്കാര്‍ ശരിയായ അന്വേഷണം നടത്താന്‍ പോലീസിനെ അനുവദിക്കുന്നില്ലെന്നാണ് നദ്ദ ആരോപിച്ചത്. സിദ്ധരാമയ്യയുടെയും പരമേശ്വരയുടെയും പ്രസ്താവനകള്‍ ഈ സംശയം ജനിപ്പിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ പ്രീണനം കാരണം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന സംഭവം സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേഹ കൊലപാതക കേസില്‍ പോലീസ് കാണിക്കുന്ന ഉദാസീന നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നുണ്ട്. പ്രതികള്‍ ന്യൂനപക്ഷ വിഭാഗക്കാരാണെങ്കില്‍ കടുത്ത നടപടി എടുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭയമാണെന്ന പ്രചാരണം കര്‍ണാടകയില്‍ ശക്തമാണ്. പാര്‍ട്ടിയുടെ ഈ നിലപാട് കര്‍ണാടകയില്‍ ഉടനീളം വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കുമെന്നാണ് വില യിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: