വയനാട്: ബംഗളൂരു -തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസില്‍ തട്ടിപ്പ് നടത്തിയ കണ്ടക്ടറെ വിജിലന്‍സ് പൊക്കി. റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റില്‍ ആളെ കയറ്റി ഇയാള്‍ പണം തട്ടുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട സ്കാനിയ മള്‍ട്ടി ആക്സില്‍ ബസിലാണ് സംഭവം. ഇറങ്ങുമ്പോള്‍ പണം നല്കിയാല് മതിയെന്ന് പറഞ്ഞ് കണ്ടക്ടര്‍ തങ്ങളെ ബസില്‍ കയറ്റുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ നിര്‍ദേശാനുസരണം നഞ്ചന്‍ഗോഡ് വച്ച് ബസില്‍ നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാത്ത അഞ്ച് യാത്രക്കാരെ കണ്ടെത്തി. തുടര്‍ന്ന് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വകുപ്പുതല നടപടിക്കു ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: