ന്യൂഡൽഹി: മൗറീഷ്യസിലേക്കുള്ള പഠനത്തിന് ശേഷം വനിതാ ഓഫീസർമാരുമായി ഐഎൻഎസ്വി തരിണി ഗോവയിലേക്ക് മടങ്ങി. മൗറീഷ്യസിലെ പോർട്ട് ലൂയിസിലെ പര്യവേഷണത്തിന് ശേഷമാണ് മടക്കം. വനിതാ ഉദ്യോഗസ്ഥരുമായി ഇന്ത്യൻ നാവിക സേനാ കപ്പൽ തരിണി ഗോവയിലെ ബേസ് തുറമുഖത്തേക്ക് നീങ്ങി. സമുദ്രമേഖലയിൽ നാരി ശക്തി പ്രകടമാക്കുന്ന ദൗത്യമായിരുന്നു ഇതെന്ന് അധികൃതർ അറിയിച്ചു. ഏകദേശം രണ്ട് മാസത്തെ പര്യവേഷണത്തിന് ശേഷം ഇന്നാണ് മടക്ക യാത്ര.
ഈ കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്ക് തരിണി യാത്ര ആരംഭിക്കുന്നത്. റിട്ട.സിഡിആർ അഭിലാഷ് ടോമിയാണ് ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത്. ഇന്ത്യൻ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് സിഡിആർ ദിൽന കെ, ലെഫ്റ്റനന്റ് സിഡിആർ രൂപ എന്നിവരാണ് പര്യവേഷണത്തിന് നേതൃത്വം നൽകിയത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ വസ്തുക്കളാണ് 22 ദിവസത്തോളം നിരീക്ഷിച്ചത്. കൂടാതെ മൗറീഷ്യസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുമായി പരിശീലനയാത്രയും സംഘടിപ്പിച്ചു. ഇരു രാഷ്‌ട്രങ്ങൾക്കിടയിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് 30-ന് തിരിക്കാനിരിക്കെ കാലാവസ്ഥാ പ്രതികൂലമായി ബാധിച്ചു. കനത്ത കാറ്റും പ്രക്ഷുബ്ധമായ കടലും മടക്കയാത്രയ്‌ക്ക് വെല്ലുവിളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: