ബംഗളുരു : കെകെആര്‍-ആര്‍സിബി മത്സരത്തില്‍ വിരാട് കോഹ്ലി പുറത്തായ സംഭവത്തില്‍ അമ്പയറെ കുറ്റപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു. നോ ബോള്‍ നിയമം മാറ്റണം എന്ന് സിദ്ദു പറഞ്ഞു. കോഹ്ലിയുടേത് ഔട്ട് അല്ല എന്നാണ് സിദ്ദു ചൂണ്ടിക്കാട്ടിയത്.
നിയമങ്ങള്‍ മാറണം. കളിയുടെ നേട്ടത്തിനായുള്ള നിയമങ്ങള്‍ വേണം. ബീമറിലാണ് കോഹ്ലിയെ ഔട്ട് വിളിച്ചത്. ഈ തീരുമാനം കളിയെ മുഴുവന്‍ മാറ്റിമറിച്ചു- സിദ്ദു പറഞ്ഞു.
എംഎസ് ധോണി ഇയാന്‍ ബെല്ലിനെ സമാന സാഹചര്യത്തില്‍ തിരികെ വിളിക്കുന്നതും ബെല്‍ 200 സ്കോര്‍ ചെയ്യുന്നതും മുമ്പ് നമ്മള് കണ്ടിട്ടുണ്ട്.നിങ്ങള്‍ വിരാട് കോഹ്ലിയെ പുറത്താക്കാന്‍ ഒരു ബീമര്‍ ബൗള്‍ ചെയ്യുമോ, എന്നിട്ട് ആ തീരുമാനത്തെ സ്വാഗതം ചെയ്യുമോ? നവ്ജ്യോത് സിംഗ് സിദ്ദു ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: