തൃശൂര്‍: പൂരത്തിനിടയ്ക്ക് ഉണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു.
പൂരം നടക്കുന്നത് വിശ്വാസികള്‍ക്കും പൂരപ്രേമികള്‍ക്കും വേണ്ടിയാണ്. പോലീസിനു വേണ്ടിയല്ല. പൂരത്തിന് ഇടയ്ക്കുള്ള ക്രമസമാധാനം പരിപാലിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് പോലീസിന് നിര്‍വഹിക്കാനുള്ളത്. പൂരം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് പൂരം നടത്തുന്ന ക്ഷേത്ര കമ്മറ്റികളാണ്. പൂര ദിവസം വടക്കുംനാഥ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് പോലും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല എന്നത് ഗുരുതരമായവീഴ്ചയാണ്.പൂരം നടക്കുന്ന സമയത്ത്ക്രമസമാധാന ചുമതയുള്ള ഡിജിപി തൃശൂരില്‍ ക്യാമ്പ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സതീശ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. അഖിലഭാരത അയ്യപ്പസേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി പി.സുധാകരന്, വിഎച്ച്പി ജില്ലാ സെക്രട്ടറി എ.ഹരിദാസ്,ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.മോഹന കൃഷ്ണന്, രമേഷ് വാര്യര്‍, വി. മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: