കോഴിക്കോട്: ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കുണ്ടായിത്തോടിലാണ് സംഭവം.
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി നസീമ (36), മകള്‍ ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടുകൂടി കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.
നസീമ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
നിസാറാണ് നസീമയുടെ ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: